30 April, 2020 08:40:34 AM
സിആർപിഎഫ് ബറ്റാലിയനിലെ ജവാന്മാർക്ക് കൂട്ടത്തോടെ കോവിഡ് : കേന്ദ്രം റിപ്പോർട്ട് തേടി
ദില്ലി: സിആർപിഎഫ് ബറ്റാലിയനിലെ ജവാന്മാർക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ കേന്ദ്രം റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തരമന്ത്രാലമാണ് റിപ്പോർട്ട് തേടിയത്. ദില്ലിയിലെ മയൂർവിഹാറിലുള്ള 47 ജവാന്മാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സിആർപിഎഫ് 31 ബറ്റാലിയനിലെ ആയിരത്തോളം ജവാന്മാരെ നിരീക്ഷണത്തിലാക്കിയിരുന്നു. കോവിഡ് സ്ഥിരീകരിച്ച ജവാന്മാർ ചികിത്സയിലാണ്.