24 April, 2020 10:59:01 AM
സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുവാനുള്ള ഉത്തരവിറങ്ങി
തിരുവനന്തപുരം: കോവിഡ് വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിറങ്ങി. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസം ആറ് ദിവസത്തെ ശമ്പളമാണ് പിടിക്കുന്നത്. ഈ തുക പ്രത്യേക ട്രഷറി സേവിംഗ്സ് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നത്. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളത്തില്‍ നിന്നും 30 ശതമാനം പിടിക്കും. ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്കിയ ഉദ്യോഗസ്ഥര്‍ക്ക് ഇത് ബാധകമല്ല. ധനമന്ത്രി തോമസ് ഐസക്ക് ആണ് ഈ നിര്‍ദേശം പറഞ്ഞത്.