22 April, 2020 10:20:47 AM
ലോക്ക്ഡൗണില്‍ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; മൊബൈൽ റീച്ചാർജ് കേന്ദ്രങ്ങള്‍ തുറക്കാം
ദില്ലി: ലോക്ക്ഡൗണില്‍ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭക്ഷ്യ സംസ്ക്കരണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നൽകി. വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങൾ വില്‍ക്കുന്ന സ്ഥാപനങ്ങളും തുറക്കാം. ഇലക്ട്രിക് ഫാനുകൾ വിൽക്കുന്ന കടകൾക്കും ഇളവ് നൽകും.
പാലും പാല് ഉത്പന്നങ്ങളുടെ ഉത്പാദന കേന്ദ്രങ്ങള്‍ക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഇതോടൊപ്പം മൊബൈൽ റീച്ചാർജ് കേന്ദ്രങ്ങളെയും ഇളവുകളുടെ പരിധിയിൽ ഉൾപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ബുക്ക് ഷോപ്പ് തുറക്കാൻ കേരളം അനുമതി നല്‍കിയതിനെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നു