22 April, 2020 08:26:22 AM
മുംബൈ സെൻട്രലില്‍ ക്വാറന്റൈൻ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിൽ അഗ്നിബാധ
മുംബൈ: മഹാരാഷ്ട്രയിൽ ക്വാറന്റൈൻ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിൽ തീപിടുത്തം. ചൊവ്വാഴ്ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. മുംബൈ സെൻട്രലിലെ ബെലാസിസ് റോഡിൽ സ്ഥിതി ചെയ്യുന്ന റിപ്പണ്‍ പാലസ് ഹോട്ടലിന്റെ ഒന്നാം നിലയിലാണ് തീ പടർന്നത്. അഞ്ച് നില കെട്ടിടമാണിത്. ഒന്നിലേറെ അഗ്നിശമനേസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ ആണച്ചത്. സംഭവം നടക്കുന്പോൾ കെട്ടിടത്തിൽ 25 പേർ ഉണ്ടായിരുന്നു. ഇവരെയെല്ലാം അഗ്നിശമന സേന രക്ഷപ്പെടുത്തി