21 April, 2020 12:47:15 PM
വാരണാസി തീര്‍ഥാടനം കഴിഞ്ഞ് തമിഴ്നാട്ടിൽ മടങ്ങിയെത്തിയ രണ്ട് സ്ത്രീകള്‍ക്ക് കോവിഡ്
ചെന്നൈ: തമിഴ്നാട്ടിൽ വാരണാസി തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ രണ്ട് സ്ത്രീകളില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചു. പെരുമ്പള്ളൂർ സ്വദേശിയായ 59കാരിക്കും നാഗപട്ടണം സ്വദേശിയായ മറ്റൊരു സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കൽ കോളജിൽ ചികിത്സയിലാണിരുവരും.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാരണാസി തീർഥാടനം കഴിഞ്ഞ് 127 അംഗ സംഘം തിരുവള്ളൂരിൽ മടങ്ങിയെത്തിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഉള്‍പ്പെട്ട ഇവരെ മടങ്ങിയെത്തിയ ഉടൻ തന്നെ ക്വാറന്റൈന്‍ ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തുടര്‍ന്ന് ഇവരുടെ സ്രവങ്ങൾ പരിശോധനയ്ക്കയച്ചതിൽ നിന്നാണ് രണ്ട് പേരിൽ രോഗം സ്ഥിരീകരിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടന സംഘങ്ങൾ ലോക്ക് ഡൗണിനെ തുടര്‍ന്ന് വാരണാസിയിൽ കുടുങ്ങിയിരുന്നു. രണ്ടാഴ്ചയോളം വാരാണാസിയിൽ തുടർന്ന തമിഴ്നാട് സംഘം പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെയാണ് പ്രത്യേക ബസിൽ റോഡ് മാര്‍ഗം നാട്ടിലെത്തിയത്.