20 April, 2020 12:47:03 PM


'നോ മാസ്ക്, നോ പെട്രോള്‍': മാസ്‌ക് ധരിച്ചില്ലെങ്കില്‍ പെട്രോളും ഡീസലും ലഭിക്കില്ല



കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കാതെവരുന്നവർക്ക് ഇനിമുതൽ പെട്രോളും ഡീസലുമില്ല. പെട്രോൾ പമ്പിലെ ജീവനക്കാരുടെ സുരക്ഷമാനിച്ച് ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം. അവശ്യസേവന മേഖലയിലായതിനാൽ 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ് പെട്രോൾ പമ്പുകൾ.


നിരവധിപേരാണ് ഓരോദിവസവും പെട്രോൾ പമ്പിലെത്തുന്നത്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് മാസ്കില്ലാത്തവർക്ക് പെട്രോൾ നൽകേണ്ടെന്ന് അസോസിയേഷൻ തീരുമാനിച്ചത്. രാജ്യവ്യാപകമായാണ് തീരുമാനം നടപ്പാക്കിയത്. നേരത്തെ ഒഡീഷയിൽ മാസ്കില്ലാത്തവർക്ക് പെട്രോൾ നൽകേണ്ടെന്ന് തീരുമാനിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K