18 April, 2020 12:53:44 PM
ദേശീയപാതകളിലെ ടോള്‍ പിരിവ് ഏപ്രില്‍ 20 മുതല്‍ പുനഃരാരംഭിക്കും
ദില്ലി: ദേശീയപാതകളിലെ ടോള്‍ പിരിവ് ഏപ്രില്‍ 20 മുതല്‍ പുനഃരാരംഭിക്കാന്‍ ദേശീയപാത അതോറിറ്റിയുടെ തീരുമാനം. കോവിഡിനെ തുടര്‍ന്ന് ദേശീയപാതകളിലെ ടോള്‍ പിരിവ് നിര്‍ത്തിവച്ചിരുന്നു. ടോൾ പിരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യവ്യാപകമായുള്ള ലോക്ക്ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടിയിരുന്നുവെങ്കിലും ദേശീയ പാത അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രസിസന്ധി നേരിടുവാനാണ് ഈ തീരുമാനം.