18 April, 2020 02:28:04 AM


സംസ്‌ഥാനത്ത്‌ ഇളവു വരുമ്പോള്‍ ഹോട്ടലില്‍ ഇരുന്നു കഴിക്കാം ; ഞായര്‍ വാഹനങ്ങള്‍ ഓടില്ല




തിരുവനന്തപുരം : കോവിഡ്‌ വ്യാപനത്തോതിന്റെ അടിസ്‌ഥാനത്തില്‍ സംസ്‌ഥാനത്തു ലോക്ക്‌ഡൗണ്‍ ഇളവുകളും സമയക്രമവും നിശ്‌ചയിച്ചു. ചുവപ്പ്‌ (കാസര്‍ഗോഡ്‌, കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം) മേഖലയില്‍ മേയ്‌ മൂന്നുവരെ സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍. ഓറഞ്ച്‌ എ (പത്തനംതിട്ട, എറണാകുളം, കൊല്ലം) മേഖലയില്‍ 24-നു ശേഷവും ഓറഞ്ച്‌ ബി (ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്‌, വയനാട്‌, തൃശൂര്‍), പച്ച (കോട്ടയം, ഇടുക്കി) മേഖലയില്‍ 20-നു ശേഷവും ഇളവുകള്‍ പ്രാബല്യത്തിലാകും. പൊതുവായ വിലക്കുകള്‍ തുടരും. 


ഹോട്ടലുകളടക്കം കടകള്‍ക്ക്‌ വൈകിട്ട്‌ ഏഴു വരെയാണു പ്രവര്‍ത്തനാനുമതി. ഹോട്ടലുകളില്‍ ഏഴു വരെ ഇരുന്ന്‌ ഭക്ഷണം കഴിക്കാം. എട്ടുവരെ പാഴ്‌സല്‍/ഹോം ഡെലിവറി നല്‍കാം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ നമ്പര്‍ ഒറ്റയക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കു യാത്രാനുമതി. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ നമ്പര്‍ ഇരട്ടയക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളോടിക്കാം. വനിതാ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും അവശ്യസേവന വിഭാഗത്തിലുള്ളവര്‍ക്കും ഒഴിവുണ്ട്‌.


ഞായറാഴ്‌ചകളില്‍ അടിയന്തര സേവന വിഭാഗത്തിലെ വാഹനങ്ങള്‍ മാത്രം. നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവറെക്കൂടാതെ രണ്ടു പേരെ അനുവദിക്കും. ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ്‌ യാത്ര കുടുംബാംഗത്തിനു മാത്രം. യാത്രക്കാര്‍ക്കു മാസ്‌ക്‌ നിര്‍ബന്ധം. നിയന്ത്രണങ്ങള്‍ ഒഴിവാകുന്ന സ്‌ഥലങ്ങളില്‍ കര്‍ശന വ്യവസ്‌ഥകള്‍ക്ക്‌ വിധേയമായി ബസ്‌ യാത്ര അനുവദിക്കും. 


തുറക്കാവുന്ന സ്‌ഥാപനം, സേവനം 


ആരോഗ്യ സ്‌ഥാപനങ്ങള്‍, ലാബ്‌, മരുന്നുകമ്പനി 
മൃഗാശുപത്രികള്‍, വാക്‌സിനേഷന്‍ സ്‌ഥാപനങ്ങള്‍ 
കോവിഡ്‌ പ്രതിരോധത്തിന്‌ ആവശ്യമായ സാധനങ്ങള്‍ വില്‍ക്കുന്ന സ്‌ഥാപനങ്ങള്‍ 
ആരോഗ്യ പ്രവര്‍ത്തകരുടെ സഞ്ചാരത്തിന്‌ അനുമതി (അന്തര്‍ജില്ല ഉള്‍പ്പെടെ) 
തദ്ദേശ സ്‌ഥാപനങ്ങളുടെ മഴക്കാലപൂര്‍വ ശുചീകരണം 
കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക ചന്തകള്‍ 
വളം/വിത്ത്‌/ കാര്‍ഷികോപകരണ കടകള്‍ 
എണ്ണ ഉല്‍പാദന, വിപണന കേന്ദ്രങ്ങള്‍ 
പച്ചക്കറി, പഴങ്ങളുമായി അന്തര്‍ സംസ്‌ഥാന യാത്ര 
ആദിവാസി ഉല്‍പന്നങ്ങളുടെ സംഭരണം, വില്‍പ്പന 
അകേ്വറിയങ്ങള്‍, ഹാച്ചറികള്‍ 
മത്സ്യ ഉല്‍പന്നങ്ങളുടെ സംഭരണം, വിതരണം 
തേയില, കാപ്പി, ഏലം, റബര്‍ തോട്ടം മേഖലയില്‍ 50 ശതമാനം തൊഴിലാളികളോടു കൂടി പ്രവര്‍ത്തനം 
തോട്ടം ഉല്‍പന്നങ്ങളുടെ പായ്‌ക്കിങ്‌, മാര്‍ക്കറ്റിങ്‌, വിപണനം 
ക്ഷീരമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ 
മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ 
ബാങ്കിങ്‌ സേവനങ്ങള്‍ 
സഹകരണ ക്രെഡിറ്റ്‌ സേവനങ്ങള്‍ 
ബാര്‍ബര്‍ഷോപ്പുകള്‍ (ശനി, ഞായര്‍) 

സഹകരണ സ്‌ഥാപനങ്ങള്‍ 
തൊഴിലുറപ്പ്‌ പദ്ധതി പുനരാരംഭിക്കും 
വീട്ടിലെത്തുന്ന പ്ലംബര്‍, ഇലക്ട്രീഷ്യന്‍, കമ്പ്യൂട്ടര്‍ ടെക്‌നീഷ്യന്‍
തിങ്കള്‍ മുതല്‍ വെള്ളിവരെ

സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K