17 April, 2020 11:23:18 AM
ഇന്ത്യയിൽ കോവിഡ് മരണസംഖ്യ 437 ആയി ഉയർന്നു ; രോഗികളുടെ എണ്ണം 13000 കടന്നു
ദില്ലി: ഇന്ത്യയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 13000 കടന്നു. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് 13,387 പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് മരണസംഖ്യ 437 ആയി ഉയർന്നു. നോവെൽ കൊറോണ വൈറസ് ആഗോളതലത്തിൽ 20 ലക്ഷം ആളുകളെ ബാധിക്കുകയും 1, 40,000-ലേറെ മരണങ്ങൾക്ക് കാരണമാവുകയും ചെയ്തു. അമേരിക്കയിൽ കോവിഡ് 19 മരണസംഖ്യ വ്യാഴാഴ്ച 32,917 ൽ എത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,491 മരണങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്.