16 April, 2020 03:15:28 PM
ലോക്ക്ഡൗണ്‍ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയവരെ നടുറോഡില്‍ യോഗ ചെയ്യിച്ച് പോലീസ്
പൂന: ലോക്ക്ഡൗണ്‍ ലംഘിച്ച് പ്രഭാത സവാരി ചെയ്യാൻ ഇറങ്ങിയവര്‍ക്ക് വ്യത്യസ്തമായ ശിക്ഷ നല്കി പൂനെ പോലീസ്. ബിബ്വേവദിയിലാണ് സംഭവം. നിയമം ലംഘിച്ചതിനുള്ള ശിക്ഷയായി നടുറോഡില്‍ യോഗ ചെയ്യുവാനാണ് പോലീസ് ഇവരോട് ആവശ്യപ്പെട്ടത്. എഎന്‍ഐയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്