16 April, 2020 12:11:16 AM
മുംബൈയിൽ ആവശ്യം കോണ്ടം, ചെന്നൈയിൽ ഹാൻഡ് വാഷ്; ലോക്ക്ഡൗൺ കാലത്തെ ഓർഡർ ഇങ്ങനെ
മുംബൈ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലത്ത് മുംബൈ സ്വദേശികൾ ബോറടി മാറ്റാൻ കണ്ടെത്തിയ ഉപായം സുരക്ഷിതമായ ലൈംഗികബന്ധം. അടച്ചിടൽ കാലത്ത് വീടുകളിൽ തന്നെ കഴിയുന്നവർക്ക് അവശ്യസാധനങ്ങളെത്തിച്ച് സജീവമായിരിക്കുകയാണ് ഓൺലൈൻ ഡെലിവറി പ്ലാറ്റ് ഫോമുകള്‍. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഡോർ ഡെലിവറിയുമായി മുന്നില്‍തന്നെയുണ്ട് ഡൻസോ എന്ന കമ്പനി. ഇവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ എത്തിച്ച അവശ്യസാധനങ്ങള്‍ ഏതൊക്കെയെന്ന് വെളിപ്പെടുന്നത്.
പ്രധാനമന്ത്രി ലോക്ക് ഡൗൺ നീട്ടിയ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവിധ ഇന്ത്യൻ നഗരങ്ങൾ ലോക്ക്ഡൗൺ കാലത്ത് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഏറ്റവും അധികം ഓർഡർ ചെയ്ത അവശ്യസാധനങ്ങളുടെ പട്ടിക ട്വിറ്ററിലൂടെ ഡൻസോ പുറത്തുവിട്ടത്. ജയ്പൂർ, ചെന്നൈ നഗരങ്ങളിൽ ഏറ്റവും അധികം ആവശ്യക്കാർ ഹാൻഡ് വാഷിനായിരുന്നു. എന്നാൽ മുംബൈയിൽ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ടത് ഗർഭനിരോധന ഉറകളായിരുന്നു. അതേസമയം, ബാഗളൂരു, പൂന എന്നീ നഗരങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചത് പ്രഗ്നന്‍സി കിറ്റിനായിരുന്നു. ഹൈദരാബാദില്‍ നിന്ന് ലഭിച്ചത് ഐ പില്‍സിനായിരുന്നു എന്നും ഇവര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു.