15 April, 2020 12:10:02 PM
പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് രാജ്യത്ത് കുറ്റകരം; മാസ്ക് ധരിക്കുന്നതും നിർബന്ധമാക്കി
ദില്ലി: പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി കേന്ദ്രസർക്കാർ. പുതുക്കിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. പൊതുസ്ഥലത്ത് തുപ്പുന്നതും നിരോധിച്ചിട്ടുണ്ട്. പൊതു ഇടങ്ങളില്‍ തുപ്പുന്നത് കുറ്റകരമാക്കി. പൊതുസ്ഥലത്ത് തുപ്പിയാൽ പിഴയൊടുക്കേണ്ടിവരും
എല്ലാവരും മാസ്ക് നിർബന്ധമായി ധരിച്ച രാജ്യങ്ങളിൽ കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവു സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണു പുറത്തു പോകുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണമെന്ന നിർദേശം വരുന്നത്. കോട്ടൻ തുണികൊണ്ടുള്ള മാസ്കിനും 70 ശതമാനം അണുബാധ തടയാനാവും. അത്തരം മാസ്കുകൾ കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാം.