13 April, 2020 06:47:53 PM
ലോക്ക്ഡൗണ്‍ നീട്ടല്‍: പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും; ഉറ്റുനോക്കി ജനത
ദില്ലി: കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം നിലനില്‍ക്കേ, പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10ന് കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ചുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം മോദി പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് എല്ലാ സംസ്ഥാനങ്ങളും മുന്നോട്ടുവെച്ചത്.
കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യകതയാണ് സംസ്ഥാനങ്ങള്‍ അറിയിച്ചത്. സംസ്ഥാനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ധാരണയില്‍ എത്തി എന്നാണ് റി്‌പ്പോര്‍ട്ടുകള്‍. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഈ ഇളവുകള്‍ എന്തെല്ലാം ആയിരിക്കും എന്നതിനെ സംബന്ധിച്ചാണ് രാജ്യം ഉറ്റുനോക്കുന്നത്