13 April, 2020 06:39:32 PM
തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി; ഏപ്രില്‍ 30 വരെ തുടരുമെന്ന് മുഖ്യമന്ത്രി
ചെന്നൈ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് ലോക്ക്ഡൗണ്‍ നീട്ടി. ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. നിലവിലെ എല്ലാ നിയന്ത്രണങ്ങളും തുടരും. ലോക്ഡൗണിൽ കുടുങ്ങിയവർക്കു ജനങ്ങൾ ഭക്ഷണം നല്‍കുന്നതിനു യാതൊരു തടസ്സവുമുണ്ടായിരിക്കില്ലെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
കോവിഡ് പ്രതിരോധത്തിനായുള്ള എല്ലാ നടപടികളും പാലിച്ചെന്നു ഉറപ്പാക്കണമെന്നും സർക്കാർ അറിയിച്ചു. തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ അനുദിനം ഉയരുകയാണ്. ഇതുവരെ 1075 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 50 പേര്‍ രോഗമുക്തരായി. ഇന്ന് മാത്രം ആശുപത്രിയില്‍ 106പേരെയാണ് പ്രവേശിപ്പിച്ചത്. നിലവില്‍ 1014 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്.