13 April, 2020 03:04:58 PM


ഇ​റ്റ​ലി​യി​ല്‍​നി​ന്നുള്ള 45 പേർ ദില്ലിയിൽ നിന്നും ഇന്ന് കേരളത്തിലെത്തി



പാലക്കാട്: കേ​ര​ള​ത്തി​ലേ​ക്ക് ഇറ്റലിയിൽ നിന്നുള്ള 45 യാ​ത്ര​ക്കാ​രു​മാ​യി ദില്ലിയി​ല്‍​നി​ന്ന് ര​ണ്ടു ബ​സു​ക​ളെ​ത്തി. ഇ​റ്റ​ലി​യി​ല്‍​നി​ന്നു ദില്ലിയി​ലെ​ത്തി അ​വി​ടെ 20 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞ​വ​രാ​ണ് ഇ​വ​ര്‍. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള 45 പേ​രാ​ണ് ബ​സി​ലു​ള്ള​ത്. ഇ​ന്നു​രാ​വി​ലെ​യാ​ണ് സം​ഘം കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ദില്ലിയി​ല്‍​നി​ന്ന് ഇ​വ​രു​ടെ സ്ര​വം പ​രി​ശോ​ധി​ച്ച് കോ​വി​ഡ് 19 ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. നെ​ഗ​റ്റീ​വ് ആ​യി​ട്ടു​ള്ള​വ​ര്‍ മാ​ത്ര​മാ​ണ് ബ​സി​ലു​ള്ള​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.


ബ​സി​ലു​ള്ള​വ​ർ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ബ​സി​ൽ നി​ന്നി​റ​ങ്ങു​ന്ന​വ​രെ ആം​ബു​ല​ൻ​സി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ത​ന്നെ വീ​ട്ടി​ലെ​ത്തി​ക്കും. ദില്ലിയി​ല്‍​നി​ന്ന് കേ​ര​ളം വ​രെ​യു​ള്ള ബ​സ് യാ​ത്ര​ക്കി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ല​യി​ട​ങ്ങ​ളി​ലും ഇ​വ​ര്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നും മ​റ്റു​മാ​യി ഇ​റ​ങ്ങി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്കും ഇ​തു സം​ബ​ന്ധി​ച്ച് അ​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K