12 April, 2020 10:22:09 AM
മുംബൈയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ്; സഹപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗം കൂടുതല്‍ പേരിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. 24 മണിക്കൂറിനിടെ 187 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ മുംബൈയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ഇവരുടെ സഹപ്രവര്‍ത്തകരായിരുന്ന 34 പേരെ നിരീക്ഷണത്തിലാക്കി. മുംബൈ താജ് ഹോട്ടലിലെ 5 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
ധാരാവിയില്‍ ഇന്ന് 15 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ നാല് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കിയിട്ടുണ്ട്. അതേ സമയം സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 1761 ആയി. ഇന്നലെ 17 പേര്‍ കൂടി മരിച്ചു. 208 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് രണ്ടാഴ്ച കൂടി ലോക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ഉദ്ദവ് താക്കറെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.