11 April, 2020 09:51:05 PM


പശ്ചിമബംഗാള്‍, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടി



ദില്ലി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ ഏപ്രിൽ അവസാനം വരെ തുടരാൻ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ സർക്കാരുകൾ തീരുമാനിച്ചു. പ്രധാനമന്ത്രിയുമായി നടന്ന വീഡിയോ കോൺഫറൻസിനു പിന്നാലെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ഈ മാസം 30 വരെ തുടരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രഖ്യാപിക്കുകയായിരുന്നു. 


ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടാൻ പ്രധാനമന്ത്രി ഔദ്യോഗികമായി തീരുമാനിച്ചിട്ടുണ്ട്. അതിൽ ഞങ്ങൾക്ക് അഭിപ്രായവ്യത്യാസമില്ല. മമത ബാനർജി പറഞ്ഞു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 10 വരെ അടച്ചിടുമെന്നും മമത ബാനർജി പറഞ്ഞു. ഇതിനിടെ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ സുപ്രധാനമാണെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തിയിട്ടുണ്ട‌്. 


രാജ്യത്ത് കോവിഡ് മരണ സംഖ്യ 239 ആയി ഉയർന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 7,500 ആയി. ലോക്ക് ഡൗൺ നടപ്പാക്കിയില്ലെങ്കിൽ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷമായേനെയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K