10 April, 2020 09:52:00 PM


ഭോ​പ്പാ​ലി​ല്‍ ര​ണ്ട് വ​നി​താ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കൂടി കോ​വി​ഡ്: സം​സ്ഥാ​ന​ത്ത് ആകെ രോഗബാധിതര്‍ 453



ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഭോ​പ്പാ​ലി​ല്‍ ര​ണ്ട് വ​നി​താ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ 14 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഭോ​പ്പാ​ലി​ല്‍ മാ​ത്രം കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 112 ആ​യി. സം​സ്ഥാ​ന​ത്ത് ആ​കെ 453 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച വ​നി​താ ഡോ​ക്ട​ര്‍​മാ​ര്‍ ഭോ​പ്പാ​ലി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. നി​ര​വ​ധി രോ​ഗി​ക​ളെ ഇ​വ​ര്‍ ശു​ശ്രൂ​ഷി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ​യെ​ല്ലാം ക​ണ്ടെ​ത്താ​നും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​നും ശ്ര​മം തു​ട​രു​ക​യാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K