07 April, 2020 05:16:12 PM
മൊബൈൽ ഫോൺ കടകൾ ഒരു ദിവസവും വര്‍ക്ക്ഷോപ്പുകള്‍ രണ്ട് ദിവസവും തുറക്കും
ആശുപത്രികള്‍ക്കായി ആസ്തിവികസനഫണ്ട് വിനിയോഗിച്ച 5 എംഎല്‍എമാരെ മുഖ്യമന്ത്രി അനുമോദിച്ചു
തിരുവനന്തപുരം: ലോക് ഡൗൺ തുടരുന്നതു സംബന്ധിച്ച തീരുമാനം കേന്ദ്രം കൈകൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൊബൈൽ ഫോൺ കടകൾ ഞായറാഴ്ച മാത്രം തുറക്കാം. വാഹന വർക് ഷോപ്പുകള്‍ക്കും സ്പെയര്‍ പാര്‍ട്സ് കടകള്‍ക്കും ഞായർ, വ്യാഴം ദിവസങ്ങളിൽ തുറക്കാം. ഫാൻ, എസി കടകളും ഒരു ദിവസും തുറക്കും. രജിസ്ട്രേഡ് പ്ലംബർ മാർക്കും ഇലക്ട്രീഷ്യൻമാർക്കും വീടുകളിൽ പോയി ഉപകരണങ്ങൾ നന്നാക്കാം. അവലോകന യോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം.
അലക്കുകാർ, പാരലൽ കോളജ് തുടങ്ങിയവര്‍ അധ്യാപകർ അടങ്ങിയ വിഭാഗങ്ങള്‍ക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതോടൊപ്പം ക്ഷേത്രജീവനക്കാർക്ക് 2300 രൂപ സാമ്പത്തികസഹായവും അനുവദിച്ചു. കമ്യൂണിറ്റി കിച്ചണിലെ മത്സരം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് നേരത്തെ തിരികെയത്തിയവരുണ്ടകിൽ ആരോഗ്യ വകുപ്പിനെ സമീപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വി.എസ് അച്ചുതാനന്ദൻ, പി.ജെ. ജോസഫ്, പി.ടി തോമസ്. മോൻസ് ജോസഫ്, രാജു ഏബ്രഹാം എന്നീ എംഎൽഎമാർ ആസ്തി വികസന ഫണ്ട് ആശുപത്രികൾക്കായി നൽകിയിട്ടുണ്ടെന്ന് അറിയിച്ച മുഖ്യമന്ത്രി ഇവരുടെ പ്രവര്‍ത്തനത്തെ അനുമോദിച്ചു.