02 April, 2020 10:21:15 PM


'ധനമന്ത്രി സർക്കാർ ജീവനക്കാരെ വിരട്ടുന്നത്‌ കണ്ടില്ലേ?' ; മുഖ്യമന്ത്രിയോട് ശരത്ചന്ദ്രപ്രസാദ്



തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് സർക്കാർ  ജീവനക്കാരെ വിരട്ടുന്നത്‌ കണ്ടില്ലേ എന്ന് മുഖ്യമന്ത്രിയോട് കെപിസിസി വൈസ് പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ റ്റി ശരത്ചന്ദ്ര പ്രസാദിന്‍റെ ചോദ്യം. ജീവൻ പണയം വച്ച് കോവിഡിനെ നേരിടാൻ, ജനങ്ങളെ മരണത്തിൽ നിന്നും രക്ഷിക്കാൻ, മരണഭയമില്ലാതെ പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചു പറിക്കുന്നത് കോവിഡിനെ നേരിടാനാണോ എന്ന് ശരത്ചന്ദ്ര പ്രസാദ്  മുഖ്യമന്ത്രിക്ക് എഴുതിയ ഇ മെയില്‍ സന്ദേശത്തില്‍ ചോദിക്കുന്നു. കത്തിന്‍റെ പകര്‍പ്പ് അദ്ദേഹം മാധ്യമങ്ങള്‍ക്കും അയച്ചുകൊടുത്തു.


കത്തിന്‍റെ പൂര്‍ണ്ണരൂപം ചുവടെ.


"പ്രിയ മുഖ്യമന്ത്രി,


ധനമന്ത്രി തോമസ് ഐസക് സർക്കാർ  ജീവനക്കാരെ വിരട്ടുന്നത്‌ കണ്ടില്ലേ.
സാലറി ചലഞ്ചിന്‌ നിന്ന് കൊടുത്തില്ലെങ്കിൽ ശമ്പളം കൊടുക്കില്ല!!! വെട്ടിക്കുറക്കും!!! നിയന്ത്രിക്കും!!! കൊള്ളാം!!!


ജീവൻ പണയം വച്ച് കോവിഡിനെ നേരിടാൻ , ജനങ്ങളെ മരണത്തിൽ നിന്നും രക്ഷിക്കാൻ, മരണഭയമില്ലാതെ പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചു പറിക്കുന്നത് കോവിഡിനെ നേരിടാനാണോ, "അതോ സർക്കാറിന്റെ കടം തീർക്കാനോ", "അതോ പൊത്ത ഖജനാവ് നിറക്കാനോ", "അതോ ഹെലികോപ്റ്റർ എടുത്തതിന്റെ കടം വീട്ടാനോ",  "അതോ സഖാക്കളുടെ സൊസൈറ്റി ആയ ഊരാലിങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് മുതൽ കൂട്ടാനോ".


പ്രിയ മുഖ്യമന്ത്രി , മന്ത്രിമാർ തരാമെന്നു പറഞ്ഞ ഓരോ ലക്ഷം രൂപാ ഉടൻ വാങ്ങി ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്‌സ്‌മാർ അടക്കമുള്ള ആരോഗ്യ ജീവനക്കാർക്ക് ജീവൻരക്ഷാ പ്രതിരോധ സാമഗ്രഹികൾ വാങ്ങി അവരുടെ ജീവൻ രക്ഷിച്ച് ഈ നാടിനെ രക്ഷിക്കൂ.
   
റ്റി ശരത്ചന്ദ്ര പ്രസാദ്
കെപിസിസി വൈസ് പ്രസിഡന്‍റ്"



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K