30 March, 2020 06:04:57 PM
കോവിഡ് 19: ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളുടെ മേല്‍ അണുനാശിനി തളിച്ചു
ലഖ്‌നൗ: ഉഉത്തര്‍പ്രദേശില്‍ കുടിയേറ്റക്കാരുടെ ശരീരത്ത് മരുന്നൊഴിച്ച് അണുവിമുക്തമാക്കി. യു.പിയിലേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ മേലാണ് അണുനാശിനി തളിച്ചത്. ലഖ്‌നൗവില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയുള്ള ബറേലി ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രത്യേക ബസുകള്‍ ക്രമീകരിച്ചതിനെ തുടര്‍ന്ന് വാരാന്ത്യത്തില്‍ യുപിയിലേക്ക് മടങ്ങിയ ഒരു കൂട്ടം കുടിയേറ്റ തൊഴിലാളികള്‍ ആണിവര്‍.
പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് അണുവിമുക്തമാക്കല്‍ നടന്നത്. ക്ലോറിനും വെള്ളവും കലര്‍ത്തിയ ലായനി ആണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് മേല്‍ തളിച്ചത്. മറ്റ് രാസവസ്തുക്കള്‍ ഉപയോഗിച്ചില്ലെന്നും തളിക്കുമ്പോള്‍ കണ്ണടച്ച് പിടിക്കാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടുവെന്നുമാണ് അണുവിമുക്തമാക്കല്‍ ദൃശ്യം വിമര്‍ശനവിധേയമായതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.