30 March, 2020 12:39:38 PM
കോവിഡ് സ്ഥിരീകരിച്ച കോട്ടയം സ്വദേശിനി ഡോക്ടറുടെ പിഞ്ചുകുഞ്ഞിനും അമ്മയ്ക്കും രോഗം
കോയമ്പത്തൂര്‍: തമിഴ്നാട്ടിൽ കോവിഡ് 19 സ്ഥിരീകരിച്ച മലയാളി ഡോക്ടറുടെ പത്തു മാസം പ്രായമായ കുഞ്ഞിനും വൈറസ് ബാധ. കോട്ടയം സ്വദേശിനിയായ ഡോക്ടറുടെ അമ്മയ്ക്കും വീട്ടുജോലിക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരും കോയമ്പത്തൂർ ഇഎസ്‌ഐ ആശുപത്രിയിൽ ചികിൽസയിലാണ്. തമിഴ്നാട്ടില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഇതാദ്യമായാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ഇവരുൾപ്പെടെ എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഈറോഡിൽ നടന്ന മതപരമായ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ തായ്ലൻഡ് സ്വദേശികൾക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. അവരുമായി നേരിട്ടോ അല്ലാതെയെ സമ്പർക്കം പുലർത്തിയവരാണ് ഈ എട്ട് പേരും എന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചത്. സതേൺ റെയിൽവെയിൽ ഡോക്ടറായ 29കാരി തായ്ലൻഡിൽ നിന്നെത്തിയ ഒരു വയോധികനെ ചികിത്സിച്ചിരുന്നു. ഇയാൾ വൈറസ് ബാധിതനാണെന്ന് അറിയുന്നതിന് മുമ്പായിരുന്നു ഇത്. ഇയാളിൽ നിന്നാണ് ഡോക്ടർക്ക് വൈറസ് ബാധിച്ചതെന്നാണ് കരുതപ്പെടുന്നത്