29 March, 2020 08:55:47 AM
കോവിഡ് 19 രോഗ ബാധിതനുമായി ഇടപെഴകിയ മലയാളി നഴ്‌സ് ഉള്‍പ്പെടെയുള്ളവരോട് അനീതി
മുംബൈ: കോവിഡ് 19 രോഗ ബാധിതനുമായി ഇടപെഴകിയ നഴ്‌സുമാരോട് അനീതി. മൂന്ന് വര്‍ഷം മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിയ ഹോസ്റ്റല്‍ കെട്ടിടത്തിലാണ് നഴ്‌സുമാരെ ക്വാറന്റൈന്‍ ചെയ്തതു. മുംബൈ സെയ്ഫീ ആശുപത്രിയില്‍ ആണ് സംഭവം. ആറ് മലയാളികളടക്കം പത്ത് നഴ്‌സുമാരെയാണ് മോശം സാഹചര്യത്തില്‍ പാര്‍പ്പിച്ചത്. ഇവര്‍ക്ക് കിടക്കയടക്കം സൗകര്യങ്ങളില്ല. ഡോക്ടര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചതോടെയാണ് നഴ്‌സുമാരെ ഐസൊലേറ്റ് ചെയ്തത്. ആശുപത്രിയില്‍ തന്നെ ഐസൊലേറ്റ് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കെയാണിത്