28 March, 2020 11:24:30 PM
ലോക്ഡൗൺ വകവയ്ക്കാതെ റോഡിലിറങ്ങിയവർ ചെന്നുപെട്ടത് 'വൈറസി'നു മുന്നിൽ
ചെന്നൈ: ലോക്ഡൗൺ വകവയ്ക്കാതെ റോഡിലിറങ്ങിയവർ ചെന്നുപെട്ടത് 'കൊറോണ വൈറസി'നു മുന്നിൽ. കറങ്ങിനടക്കാതെ വീട്ടിലിരുന്നാൽ ദുഖിക്കേണ്ടെന്ന മുന്നറിയിപ്പുമായി വൈറസ് വേഷത്തില്‍ റോഡിലിറങ്ങിയത് മറ്റാരുമല്ല. തമിഴ്നാട് പോലീസ് തന്നെ. പൊലീസ് ഇൻസ്പെക്ടർ രാജേഷ് ബാബുവിന്‍റെ നേതൃത്വത്തില്‍ ചെന്നൈ പോലീസാണ് പുതിയ പരീക്ഷണവുമായി രംഗത്തെത്തിയത്.
പുറത്തിറങ്ങുന്നവരെ കൊറോണ വൈറസിന്‍റെ രൂപത്തില്‍ ഡിസൈല്‍ ചെയ്ത ഹെല്‍മറ്റ് ധരിച്ച പോലീസ് ഉദ്യോഗസ്ഥനെത്തിയാണ് തടയുന്നത്. വൈറസ് ബാധ ഒഴിവാക്കാൻ വീടുകളിൽ കഴിയേണ്ടതിന്‍റെ ആവശ്യകത മുഖംമൂടിധാരിയായ പൊലീസ് ഉദ്യോഗസ്ഥൻ ബോധ്യപ്പെടുത്തും. കലാകാരനായ ഗൗതമാണ് ഹെല്‍മറ്റില്‍ വൈറസ് ഡിസൈൻ തയാറാക്കിയത്.