28 March, 2020 05:37:47 PM
രാജ്യത്ത് വീണ്ടും കോവിഡ് മരണം: ഗുജറാത്തില്‍ മരിച്ചത് 46 കാരി; ആകെ മരണം 19 ആയി
അഹമ്മദാബാദ്: രാജ്യത്ത് വീണ്ടും കോവിഡ് മരണം. ഗുജറാത്തില്‍ അഹമ്മദാബാദിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. 46 കാരിയായ സ്ത്രീ ആണ് മരണപ്പെട്ടത്. ഡയബറ്റിസ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
കഴിഞ്ഞ മാര്‍ച്ച് 26 നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. ഗുജറാത്തില്‍ മാത്രം ഇതുവരെ 4 പേരാണ് മരണപ്പെട്ടത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 19 ആയി. ഇതുവരെ 944 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.