28 March, 2020 11:02:18 AM
ക്വാറന്‍റയിന്‍ നിര്‍ദേശം പാലിച്ചില്ല; കൊറോണ സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസ്
ഭോപ്പാല്‍: ക്വാറന്‍റൈന്‍ ലംഘിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യന്ത്രി കമല്‍നാഥിന്‍റെ പത്രസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. കൊറോണ സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് നടപടി. മാര്‍ച്ച് 20-ന് രാജി പ്രഖ്യാപിക്കുന്നതിനായി കമല്‍നാഥ് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇയാള്‍ പങ്കെടുത്തത്. ഇതിന് രണ്ടു ദിവസം മുമ്പ് മാധ്യമപ്രവര്‍ത്തകന്‍റെ മകള്‍ യുകെയില്‍ നിന്ന് തിരിച്ചെത്തിയിരുന്നു.
പ്രവേശിക്കണമെന്ന നിര്‍ദേശം മറികടന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്തു എന്നാണ് കേസ്. ഇയാള്‍ക്കും മകള്‍ക്കും പിന്നീട് കൊറോണവൈറസ് സ്ഥിരീകരിക്കുകയുണ്ടായി. കൊറോണ മഹാമാരിയെ നേരിടുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിരോധനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇയാളുടെ പേരില്‍ കേസെടുത്തത്. യുകെയില്‍ ബിരുദാനന്തര നിയമ വിദ്യാര്‍ഥിയാണ് പത്രപ്രവര്‍ത്തകന്റെ മകള്‍.