28 March, 2020 09:15:17 AM
മഹാരാഷ്ട്രയിൽ ആറു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതർ 159 ആയി
മുംബൈ: മഹാരാഷ്ട്രയിൽ ഇന്ന് ആറു പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നുള്ള അഞ്ചു പേർക്കും നാഗ്പൂരിൽ നിന്നുള്ള ഒരാൾക്കുമാണ് വൈറസ് ബാധ. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 159 ആയി. മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.