28 March, 2020 08:44:30 AM


മടങ്ങിയെത്തിയ പ്രവാസികൾ 15 ലക്ഷം: പലരും നിരീക്ഷണത്തിലില്ല; അന്വേഷിക്കണമെന്ന് കേന്ദ്രം



ദില്ലി: ലോ​ക​ത്താ​ക​മാ​നം കൊ​റോ​ണ വൈ​റ​സ് ഭീ​തി​പ​ര​ത്തി പ​ട​ർ​ന്ന​തോ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ​ത് 15 ല​ക്ഷം പ്ര​വാ​സി​ക​ൾ. ജ​നു​വ​രി 18 നും ​രാ​ജ്യാ​ന്ത​ര വി​മാ​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ മാ​ർ​ച്ച് 23 നും ​ഇ​ട​യി​ലാ​ണ് ഇ​ത്ര​യും പേ​ർ രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഇ​വ​രെ നി​രീ​ക്ഷി​ക്കാ​ൻ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി സം​സ്ഥാ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 


ഇ​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും വി​ദേ​ശ​യാ​ത്ര ക​ഴി​ഞ്ഞെ​ത്തി​യ​വ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ ക്വാ​റ​ന്‍റൈ​നി​ലാ​ണ്. എ​ന്നാ​ൽ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രും വീ​ട്ടി​ൽ‌ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണ​വും ത​മ്മി​ൽ അ​ന്ത​ര​മു​ണ്ട്. ഈ ​അ​ന്ത​രം രോ​ഗ​വ്യാ​പ​നം ത​ട​യാ​നു​ള​ള ശ്ര​മ​ങ്ങ​ളെ അ​വ​താ​ള​ത്തി​ലാ​ക്കു​മെ​ന്ന് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ് ഗൗ​ബ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. 
വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ പ​ല​രും 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ പൂ​ർ​ത്തി​യാ​ക്കി. ഇ​വ​ർ ഇ​പ്പോ​ൾ സു​ര​ക്ഷി​ത​രാ​ണ്. എ​ന്നാ​ൽ ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച ചി​ല​ർ ഇ​പ്പോ​ഴും രോ​ഗ വ്യാ​പ​നം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​വ​രാ​ണ്. സൂ​ക്ഷ്മ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ണ്ടെ​ന്നും ഇ​ത്ത​ര​മാ​ളു​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഗൗ​ബ നി​ർ​ദേ​ശം ന​ൽകി.


ബ്യൂറോ ഓ​ഫ് ഇ​മി​ഗ്രേ​ഷ​ൻ ന​ൽ​കി​യ ക​ണ​ക്കു​പ്ര​കാ​രം വി​ദേ​ശ​ത്തു​നി​ന്നും 15 ല​ക്ഷം ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. എ​ന്നാ​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ ഇ​ത്ര​യി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ളി​ൽ നി​ന്നു വ്യ​ക്ത​മാ​വു​ന്ന​ത്. വി​മാ​നം വ​ഴി വ​ന്ന​വ​രു​ടെ ക​ണ​ക്കു മാ​ത്ര​മാ​ണ് 15 ല​ക്ഷം. മ​റ്റു മാ​ർ​ഗ​ങ്ങ​ൾ വ​ഴി വ​ന്ന​വ​രു​ടെ ക​ണ​ക്ക് ഇ​തി​ലി​ല്ല. ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ല​രും വി​ദേ​ശ​യാ​ത്ര ക​ഴി​ഞ്ഞു​വ​ന്ന​വ​രാ​ണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K