22 March, 2020 11:35:26 AM


മാര്‍ച്ച് 31 വരെ രാജ്യത്ത് ട്രയിനുകള്‍ ഓടില്ല; ഇന്ന് അര്‍ദ്ധരാത്രി സര്‍വ്വീസ് നിര്‍ത്തും



ദില്ലി: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഈ മാസം 31 വരെ യാത്രാ ട്രെയിനുകൾ ഓടില്ലെന്നു പ്രഖ്യാപിച്ച് റെയിൽവെ. ഇന്ന് അർധരാത്രി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് റെയിൽവെ മന്ത്രാലയം അറിയിച്ചു. അതേസമയം ഗുഡ്സ് ട്രെയിനുകൾ സർവീസ് നടത്തും. നിലവിൽ ഏതാനും ചില സബർബൻ ട്രെയിനുകളാണ് ഇന്ന് സർവീസ് നടത്തുന്നത്. കൊൽക്കത്ത മെട്രോ ട്രെയിനുകളും ഓടുന്നുണ്ട്. എന്നാൽ ഇന്ന് അർധരാത്രിയോടെ ഇവ ഉൾപ്പെടെ രാജ്യത്തെ എല്ലാ സർവീസുകളും നിർത്തിവയ്ക്കുമെന്നാണ് റെയിൽവെ അറിയിച്ചിരിക്കുന്നത്.


കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും അടച്ചിടുന്നതായി പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, ബിഹാർ സംസ്ഥാനങ്ങളും ഈ മാസം അവസാനം വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും അവശ്യ സേവന സർവീസുകൾ തുറന്ന് പ്രവര്‍ത്തിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K