21 March, 2020 08:11:46 PM
കൊവിഡ് 19: ബി.ജെ.പി നേതാവ് വസുന്ധരാ രാജെയ്ക്കും മകനും പരിശോധനാഫലം നെഗറ്റീവ്
ദില്ലി: ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധരാ രാജ സിന്ധ്യയ്ക്കും മകനും എം.പിയുമായ ദുഷ്യന്ത് സിംഗ് എന്നിവര്‍ക്ക് കൊവിഡ് 19 ഇല്ലെന്ന് പരിശോധനാ ഫലം. കൊവിഡ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനികാ കപൂര്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ഇരുവരും പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ക്ക് കൊവിഡ് ബാധയുണ്ടോയെന്ന പരിശോധന നടത്തിയത്.
ഇന്നലെയാണ് കനിക കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. കുറച്ചുനാളായി ലണ്ടനിലായിരുന്ന കണിക മാര്‍ച്ച് 15നാണ് നാട്ടിലെത്തിയത്. എന്നാല്‍ അധികൃതരെ വിവരം അറിയിക്കാതെ ഇവര്‍ പുറത്തുകടന്നു. കൂടാതെ നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് ഫൈവ് സ്റ്റാര്‍ പാര്‍ട്ടികളും സംഘടിപ്പിച്ചു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളടക്കം കണികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്തു.
യു.പി ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിങ്ങും കനികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്ന് ജയ് പ്രതാപ് സിങ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കനികയുടെ രോഗ വിവരം അറിഞ്ഞതിന് പിന്നാലെ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കണിക ഇപ്പോള്‍.