19 March, 2020 02:38:48 PM
ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതര്‍ 168; വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രത
ദില്ലി: കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രത. ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതിലുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചു. അതിനിടെ ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 168 ആയി. രാജ്യത്ത് കോവിഡ് 19 പ്രാദേശികമായി വ്യാപിച്ചിട്ടില്ലെന്ന് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. വിദേശത്തുനിന്ന് വന്നവരിൽനിന്ന് രോഗം ബാധിക്കുന്ന രണ്ടാം ഘട്ടത്തിലാണ് ഇന്ത്യ ഇപ്പോഴും കടന്നുപോകുന്നതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.