18 March, 2020 12:06:13 PM


യാത്രക്കാരില്ല: 85 തീവണ്ടികള്‍ റദ്ദാക്കി; പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി



ദില്ലി: രാജ്യമാകെ കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ ഭീതിയില്‍ യാത്രക്കാരില്ലാത്തതിനെതുടര്‍ന്ന് റെയില്‍വെ 85 തീവണ്ടികള്‍ റദ്ദാക്കി. അതിനുപുറമെ രാജ്യമൊട്ടാകെയുള്ള 250 പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 10 രൂപയില്‍നിന്ന് 50 രൂപയായി ഉയര്‍ത്തി. പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ധന താല്‍ക്കാലികമായാണെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്.  മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ ഒന്നുവരെയാണ് തീവണ്ടികള്‍ റദ്ദാക്കിയത്.


മധ്യ റെയില്‍വെ 23 തീവണ്ടികളും ദക്ഷിണ മധ്യ റെയില്‍വെ 29 തീവണ്ടികളും പടിഞ്ഞാറന്‍ റെയില്‍വെ 10ഉം നോര്‍ത്ത് റെയില്‍വെ അഞ്ചും നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വെ നാലും ഈസ്റ്റ് കോസ്റ്റ് റെയില്‍വെ അഞ്ചും സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വെ ഒമ്പതും തീവണ്ടികളാണ് റദ്ദാക്കിയത്. മുംബൈ, വഡോദര, അഹമ്മദാബാദ്, രത്‌ലം, രാജ്‌കോട്ട്, ഭൂവനേശ്വര്‍, ന്യൂഡല്‍ഹി തുടങ്ങിയ സ്‌റ്റേഷനുകളിലാണ് പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ധന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K