17 March, 2020 12:05:31 PM


മഹാരാഷ്ട്രയിൽ മരിച്ചയാൾക്ക് കൊറോണ; ഇന്ത്യയിൽ മരണസംഖ്യ മൂന്ന് ആയി



മുംബൈ: ഉംറയ്ക്ക് പോയി തിരിച്ചുവന്ന് കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. അതിനിടെ ഇന്ത്യയിലെ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം125 ആയി ഉയർന്നു. കൽബുർഗിയിൽ കൊറോണ ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച ഡോക്ടർക്കും രോഗം. 60കാരനായ ഡോക്ടറിലാണ് രോഗം സ്ഥിരീകരിച്ചത്. 


കോവിഡ് 19 വ്യാപിക്കുന്നതിനിടെ താജ്മഹൽ, ഷിർദ്ദി ക്ഷേത്രം, അജന്ത എല്ലോറ എന്നിവയെല്ലാം അടച്ചു. ഇവിടങ്ങളിലേക്ക് സന്ദർശകരെ കടത്തിവിടുന്നില്ല. ഓഹരി വിപണിയിൽ ഇന്നും കനത്ത നഷ്ടമാണ്. ഏഷ്യൻ വിപണികളെല്ലാം തകർന്നടിഞ്ഞു. നോവെൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ മരണം 7,000 കടന്നു. 175,536 പേരിൽ രോഗം സ്ഥിരീകരിച്ചു. ചൈനയിലാണ് ഏറ്റവും കൂടുതൽ മരണമടഞ്ഞത് 3,213, ഇറ്റലിയിൽ 2,158 മരണങ്ങളും 28,000 കേസുകളും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K