16 March, 2020 09:35:26 PM
മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക്
ദില്ലി: സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക്. രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഗൊയോയിയെ രാജ്യസഭയിലേക്ക് ശുപാർശ ചെയ്തത്. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു.