10 March, 2020 01:48:25 PM
കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ?
ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. സിന്ധ്യ പ്രധാനമന്ത്രിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഒപ്പമാണ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രിയെ കാണാനെത്തിയത്. നേരത്തെ ശിവ് രാജ് സിംഗ് ചൗഹാൻ സിന്ധ്യയെ ബി ജെ പിയിലേക്ക് ക്ഷണിച്ചിരുന്നു.
സിന്ധ്യയുടെ ബി ജെ പി പ്രവേശനം ഉറപ്പാക്കി ഇതിനകം ബി ജെ പി നേതാക്കൾ തന്നെ രംഗത്തെത്തി. ഓപ്പറേഷൻ ലോട്ടസ് എന്നൊന്നില്ലെന്നും പക്ഷേ, ഹോളിയും ദീപാവലിയും ഒരുമിച്ച് ആഘോഷിക്കുന്നതിൽ കുഴപ്പമില്ലെന്നും മധ്യപ്രദേശ് ബി ജെ പി നേതാവ് വിശ്വാസ് സാരംഗ് പറഞ്ഞു. സിന്ധ്യ ബി ജെ പിയിലേക്ക് വരുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.