05 March, 2020 01:06:36 PM


മതസംഘടനകൾക്ക് സൗജന്യ ഭൂമിയില്ല; മെത്രാന്‍ കായൽ നികത്താനുള്ള ഉത്തരവ് റദ്ദാക്കി



തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന നാളുകളിലെ മന്ത്രിസഭാ തീരുമാനങ്ങളിൽ പരിശോധനയും നടപടിയും ശക്തമാക്കി പിണറായി സർക്കാർ. കുമരകം വില്ലേജിലെ മെത്രാന്‍ കായല്‍ പാടശേഖരത്തില്‍ ടൂറിസം പദ്ധതി നടപ്പാക്കാന്‍ റക്കിന്‍ഡോ കുമരകം റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കിക്കൊണ്ട് 2016 മാര്‍ച്ച് ഒന്നിനാണ് ഉമ്മൻ ചാണ്ടി സർക്കാർ ഉത്തരവിട്ടത്. ഇത് റദ്ദാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.


34 കമ്പനികളുടെ പേരിലായിരുന്നു മെത്രാൻ കായൽ. ഭൂപരിഷ്കരണ നിയമത്തിന്‍റെ വ്യവസ്ഥകൾ മറികടക്കാനായിരുന്നു റെക്കിൻ ഡോ ഇത്തരത്തിൽ ഭൂമി വാങ്ങിക്കൂട്ടിയത്. 420 ഏക്കർ നികത്താനായിരുന്നു ഉമ്മൻചാണ്ടി സർക്കാർ അനുമതി നൽകിയത്. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്നും ആശങ്കയുണ്ടായിരുന്നു. ടൂറിസം പദ്ധതിക്ക് നല്‍കാന്‍ തീരുമാനിച്ച സ്ഥലം നെല്‍കൃഷി ചെയ്തുവരുന്നതാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൃഷിക്കല്ലാതെ മെത്രാൻ കായൽ നൽകില്ലെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽ കുമാറും പറഞ്ഞു.


യുഡിഎഫ് സർക്കാർ വിവിധ സാമുദായിക സംഘടനകൾക്ക് പത്തനംതിട്ട ജില്ലയിൽ സൗജന്യമായി ഭൂമി നൽകാനെടുത്ത തീരുമാനവും റദാക്കിപകരം ഇവർക്ക് വ്യവസ്ഥകളോടെ ഭൂമി പാട്ടത്തിനു നൽകും. അനധികൃതമായി ഭൂമി പതിച്ചു നൽകൽ ഏറെയും കോന്നി മണ്ഡലത്തിലാണ്. റവന്യൂ മന്ത്രിയായിരുന്ന അടൂർ പ്രകാശാണ് സ്വന്തം മണ്ഡലത്തിലെ എസ്എൻഡിപി ശാഖകൾ, കത്തോലിക്കാ, ഓർത്തഡോക്സ് സഭകൾക്ക് ഭൂമി പതിച്ചു നൽകിയത്. നൂറു കണക്കിന് ഏക്കർ ഭൂമിയാണ് ഇവർക്കു നൽകിയത്.
കോന്നി തണ്ണിത്തോട് എസ്എൻഡിപി ശാഖയ്ക്ക് നൽ‌കിയത് 40.47 ആർ ഭൂമിയുംചിറ്റാർ എസ്എൻഡിപി ശാഖയ്ക്ക് നൽകിയത് 1.75 ഭൂമിയും നൽകി. റാന്നി കൂടൽ സെന്റ് ജോർ‌ജ് ഓർത്തഡോക്സ് പള്ളിക്ക് കിട്ടിയത് 71.85 ആർ ഭൂമി. കോന്നി മലങ്കര കത്തോലിക്കാ സഭയ്ക്കും കിട്ടി  1.58 ഹെക്ടർ. തണ്ണിത്തോട് സെന്റ് തോമസ് പള്ളിക്ക് നൽകിയത് 10.60 ഹെക്ടർ ഭൂമിയാണ്. തണ്ണിത്തോട് സെന്റ് ജോര്‌‍ജ് ഓർത്തഡോക്സ് പള്ളിക്ക്  1.26 ഹെക്ടർ ഭൂമിയും പതിച്ച് നൽകിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K