28 February, 2020 11:14:10 PM
പുല്‍വാമ ഭീകരാക്രമണം: ഭീകരര്‍ക്കു സഹായങ്ങള്‍ ചെയ്തു നല്‍കിയ ആള്‍ അറസ്റ്റില്‍
ദില്ലി: പുല്‍വാമ ഭീകരാക്രമണം നടത്താന്‍ ചാവേറിനെ സഹായിച്ച ഷാക്കീര്‍ ബഷീര്‍ മാഗ്രെ എന്നയാളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഭീകരര്‍ക്കു താമസ സൗകര്യവും സ്‌ഫോടന സാമഗ്രികളും സംഘടിപ്പിച്ചു നല്‍കിയത് ഷാക്കീര്‍ ബഷീര്‍ മാഗ്രെയാണെന്നാണു വിവരം. ഇയാളെ 15 ദിവസത്തെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു.
പുല്‍വാമ ആക്രമണം നടത്തിയ ഭീകരന്‍ ആദില്‍ അഹമ്മദ് ധറിനെയും പാക്കിസ്ഥാനി ഭീകരനായ മുഹമ്മദ് ഉമര്‍ ഫാറൂഖിനെയും 2018 അവസാനം മുതല്‍ 2019 ഫെബ്രുവരി വരെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചതായി ചോദ്യം ചെയ്യലില്‍ ഷാക്കീര്‍ ബഷീര്‍ മാഗ്രെ സമ്മതിച്ചു. സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കുന്നതിന് മാഗ്രെ ഭീകരരെ സഹായിക്കുകയും ചെയ്തു.
പുല്‍വാമയിലെ കാക്കപോറയില്‍ ഗൃഹോപകരണങ്ങള്‍ കച്ചവടം ചെയ്താണ് ഷാക്കീര്‍ ബഷീര്‍ മാഗ്രെ ജീവിച്ചിരുന്നത്. ഭീകര സംഘടന ജയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇയാള്‍ സഹായങ്ങള്‍ ചെയ്തിരുന്നു. ജയ്‌ഷെ ഭീകര്‍ക്കു പണവും ആയുധങ്ങളും എത്തിച്ചുവെന്നും മാഗ്രെ വെളിപ്പെടുത്തി. ഭീകരരുടെ നിര്‍ദേശ പ്രകാരം സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന്‍റെ സഞ്ചാരം നിരീക്ഷിച്ചു വിവരങ്ങള്‍ കൈമാറുകയും ചെയ്തു.