27 February, 2020 12:49:13 AM
ദില്ലി കലാപം: ബിജെപി നേതാക്കൾക്കെതിരെ നടപടി നിർദ്ദേശിച്ച ജസ്റ്റിസ് മുരളിധറിന് സ്ഥലംമാറ്റം
ദില്ലി: രാജ്യതലസ്ഥാനത്തെ കലാപകലുഷിതമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച വിദ്വേഷ പ്രസംഗങ്ങളിൽ കേസെടുക്കണമെന്നു നിർദേശിച്ച ജസ്റ്റീസ് മുരളീധറിനെ സ്ഥലം മാറ്റി. പഞ്ചാബ് ഹരിയാന ഹെെകോടതിയിലേക്കാണ് സ്ഥലംമാറ്റിയത്. നേരത്തെ സ്ഥലമാറ്റാൻ കൊളിജിയം ശുപാർശ ചെയ്തിരുന്നു.
കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ എം.പി, അഭയ് വര്‍മ എംഎല്‍എ എന്നിവര്‍ക്കെതിരെ കേസെടുക്കാത്തതില്‍ ജസ്റ്റീസ് മുരളീധര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ കേസ് ജസ്റ്റീസ് മുരളീധറിന്റെ ബെഞ്ചിൽ നിന്നും ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്ന് അർദ്ധരാത്രിയോടെയാണ് സ്ഥലം മാറ്റ ഉത്തരവിറക്കിയത്.