10 February, 2020 08:28:20 PM
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സംസ്ഥാന സര്‍ക്കാര്‍ പുതിയ കാറുകള്‍ വാങ്ങുന്നു
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സംസ്ഥാന സര്‍ക്കാര്‍ പുതിയ കാറുകള്‍ വാങ്ങുന്നു. ചെലവു ചുരുക്കുമെന്നു പറഞ്ഞ അതേ ബജറ്റ് ദിവസം തന്നെയാണ് എട്ടു പുതിയ കാറുകള്‍ വാങ്ങാനുള്ള ഉപധനാഭ്യര്‍ഥന ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വച്ചത്.
ദില്ലി കേരള ഹൗസ്, ജിഎസ്ടി കമ്മീഷണര്‍, ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍, പൊതുമരാമത്ത് കോട്ടയം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, സയന്‍സ് ആന്റ് ടെക്നോളജി വൈസ് പ്രസിഡന്റ്, അര്‍ബണ്‍ അഫയേഴ്സ് ഡയറക്ടര്‍, ആലപ്പുഴ വ്യവസായ ട്രൈബ്യൂണല്‍, തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാന് എന്നിവര്‍ക്കാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നത്. ഏതു തരത്തിലുള്ള വാഹനമാണ് വാങ്ങുന്നതെന്നു വ്യക്തമല്ല.
സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ എടുക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് നേര്‍വിപരീതമാണു സര്‍ക്കാര്‍ നീക്കം. വാങ്ങുന്ന കാറില്‍ ഒന്ന് ദില്ലിയിലെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്തിനാണെന്നാണു സൂചന.