07 February, 2020 09:54:22 AM
ഭൂമിയുടെ ന്യായവിലയിൽ 10% വർധന; മോട്ടോർ വാഹന നികുതിയും കൂട്ടി സംസ്ഥാന ബജറ്റ്
തിരുവനന്തപുരം: ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിക്കുന്നതായി ബജറ്റ് പ്രഖ്യാപനം. ഇതിലൂടെ 200 കോടിയുടെ അധിക വരുമാനം ലക്ഷ്യമിടുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും വില കൂടും. 2 ലക്ഷംവരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും രണ്ട് ശതനമാനവും നികുതി വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. പുതുതായി വാങ്ങുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് ആദ്യ അഞ്ചുവർഷം നികുതിയില്ല.
ക്ഷേമപെൻഷൻ 1300 രൂപയായി ഉയർത്തി. എല്ലാ ക്ഷേമ പെൻഷനുകളിലും 100 രൂപയുടെ വർധന പ്രഖ്യാപിച്ചിട്ടുണ്ട്. 13 ലക്ഷം വയോധികർക്കു കൂടി ക്ഷേമപെൻഷൻ നൽകിയതായും ബജറ്റിൽ തോമസ് ഐസക് പറഞ്ഞു. 1450 രൂപയ്ക്കു നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം- കാസര്‍കോട് യാത്ര സാധ്യമാകുന്ന അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ, 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ എന്നിവാണ് മറ്റു പ്രധാന പ്രഖ്യാപനങ്ങൾ. 2020 മുതൽ സിഎഫ്എൽ ബൾബുകൾക്ക് നിരോധനം ഏർപ്പെടുത്തും.
കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ലെന്ന് ധനമന്ത്രി. ഉപഭോക്താക്കൾക്കുമേൽ അനാവശ്യ പിഴപ്പലിശ ഈടാക്കില്ലെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ഉറപ്പ് നൽകി. ജനങ്ങളെ ചൂഷണം ചെയ്യാത്ത, ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സേവനം ലഭ്യമാകുന്ന ബാങ്കെന്ന ലക്ഷ്യമാണ് കേരള സഹകരണ ബാങ്കിലൂടെ യാഥാർഥ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് 13 ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയത്.
കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം ചിലവ് കൂടുന്ന ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ.
* 15 ലക്ഷത്തിന് മുകളിൽ വിലയുള്ള കാറുകൾക്ക് രണ്ടു ശതമാനം നികുതി കൂട്ടി
* രണ്ടു ലക്ഷത്തിന് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് രണ്ടു ശതമാനം നികുതി കൂട്ടി
* വൻകിട പദ്ധതികൾക്ക് അടുത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം കൂട്ടി
* സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് നികുതി കൂട്ടും
* മോട്ടോർ വാഹനവകുപ്പിലെ ഫാൻസി രജിസ്ട്രേഷൻ നമ്പറുകളുടെ എണ്ണം കൂട്ടി
* ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വർഷത്തെ നികുതി പൂർണമായും ഒഴിവാക്കും
* ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി
* കുടിശിക ഒറ്റത്തവണയിലൂടെ തീർപ്പാക്കുന്നവർക്ക് 50 ശതമാനം ഇളവ്
* വാറ്റിൽ 13,000 കോടി രൂപയുടെ കുടിശിക.
* കെഎഫ്സിക്ക് 200 കോടി
* വാറ്റ് കുടിശിക പിരിച്ചെടുക്കാൻ സമഗ്ര നികുതി
* അതിർത്തികളിൽ നികുതി വെട്ടിപ്പ് പൂർണമായും തടയും
* ജിഎസ്ടിയിൽ നിന്നും പ്രതീക്ഷിച്ച വരുമാനമുണ്ടായില്ല.
* നികുതി പിരിവ് ഊർജിതമാക്കും.
* പ്രവാസി ക്ഷേമ നിധിക്ക് 90 കോടി
* വിശപ്പു രഹതി കേരളം പദ്ധതിയുടെ ഭാഗമായി 1,000 ഭക്ഷണശാലകൾ തുറക്കും
* തണ്ടപ്പേര് പകർപ്പെടുക്കുന്നതിന് 100 രൂപയാക്കി
* ലൊക്കേഷൻ മാപ്പിന് 200 രൂപയാക്കി
* ഭൂമിയുടെ പോക്കുവരവിന് ഫീസ് വർധിപ്പിച്ചു
* തദ്ദേശസ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ പുനർവിന്യസിക്കും
* സർക്കാർ ഉദ്യോഗസ്ഥർക്കായി പുതിയ കാറുകൾ വാങ്ങില്ല. പകരം മാസവാടകയ്ക്ക് കാറുകൾ എടുക്കും.
* ക്ഷേമ പെൻഷനുകളിൽ നിന്നും അനർഹരെ ഒഴിവാക്കും
* ഇരട്ട പെൻഷകാരെ ഒഴിവാക്കിയാൽ 700 കോടി ലാഭിക്കാം
* ചിലവ് ചുരുക്കില്ല, നിയന്ത്രിക്കും
* ക്ഷേമ പെൻഷനുകൾ 100 രൂപ കൂട്ടി. പെൻഷൻ 1,300 രൂപയായി
* ദ്വിശതാബ്ദി ആഘോഷിക്കുന്ന സിഎംഎസ് കോളജിലെ ചരിത്ര മ്യൂസിയം നവീകരണത്തിന് രണ്ടു കോടി
* സ്കൂളിലെ പാചക തൊഴിലാളികളുടെ വേതനം
* സർക്കാർ കോളജുകളിലെ ലാബുകൾ നവീകരിക്കും
* പ്രീപ്രൈമറി അധ്യാപകരുടെ അലവൻസ് 500 രൂപ കൂട്ടി
* സ്കൂൾ യൂണിഫോം അലവൻസ് 400 രൂപയിൽ നിന്നും 600 രൂപയാക്കി
* വിദ്യാഭ്യാസ മേഖലയ്ക്ക് 19,130 കോടി
* അനാവശ്യ അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നത് ഒഴിവാക്കും
* സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് നികുതി കൂട്ടും
* ഖാദി ഗ്രാമവ്യവസായത്തിന് 16 കോടി
* കൈത്തറി മേഖലയ്ക്ക് 153 കോടി
* കയർ കോർപ്പറേഷന്‍റെ നേതൃത്വത്തിൽ മൂന്ന് പുതിയ ഫാക്ടറികൾ
* വാഴക്കുളത്ത് പൈനാപ്പിൾ സംസ്കരണത്തിന് മൂന്ന് കോടി
* റൈസ് പാർക്കുകളും റബർ പാർക്കും വിപുലീകരിക്കും
* ഊബർ മാതൃകയിൽ പഴം, പച്ചക്കറി വിതരണ പദ്ധതി
* കാർഷിക മേഖലയ്ക്ക് 2,000 കോടി
* ഹരിത കേരള മിഷന് ഏഴ് കോടി
* മത്സ്യത്തൊഴിലാളികൾക്ക് 40,000 വീടുകൾ
* രണ്ടാം കുട്ടനാട് പാക്കേജ്. 2,400 കോടി വകയിരുത്തി
* നെൽ കർഷകർക്ക് 40 കോടി
* ഇടുക്കിയിൽ എയർസ്ട്രിപ്പ്
* ഇടുക്കി ജില്ലയ്ക്ക് 1,000 കോടിയുടെ പാക്കേജ്
* അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി
* വയനാടിന് 2,000 കോടിയുടെ മൂന്ന് വർഷ പാക്കേജ്
* 500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി പദ്ധതികൾ തുടങ്ങും
* 2020-2021 ൽ കിഫ്ബിയിൽ 20,000 കോടിയുടെ പദ്ധതികൾ
* 4,384 കോടിയുടെ കുടിവെള്ള പദ്ധതികൾ
* 53 കിലോമീറ്ററിൽ 74 പാലങ്ങൾ
* കൊച്ചി വികസനത്തിന് 6,000 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ
* കെഎസ്ടിപി മരുന്ന് നിർമാണത്തിലേക്ക്. കാൻസർ മരുന്നിന്‍റെ വില കുറയും
* എല്ലാ ജില്ലാ ആശുപത്രികളിലും ട്രോമ കെയർ
* മെഡിക്കൽ സർവീസസ് കോർപ്പറേഷന് 50 കോടി
* ക്ലീൻ കേരള കമ്പനിക്ക് 20 കോടി
* മലയാളം മിഷന് മൂന്ന് കോടി
* കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ല. അനാവശ്യ പിഴ പലിശ ഈടാക്കില്ല.
* സ്പൈസസ് റൂട്ട് പദ്ധതി വികസിപ്പിക്കും
* ബോട്ട് ലീഗ് വൻ വിജയം. ഭാവിയിൽ പരിഷ്കാരങ്ങൾ വരുത്തും. 20 കോടി വകയിരുത്തി
* ഓഖി ഫണ്ട് വിനിയോഗത്തിന് സോഷ്യൽ ഓഡിറ്റിംഗ്
* വയനാടിന് 2,000 കോടിയുടെ മൂന്ന് വർഷ പാക്കേജ്
* കയർ കോർപ്പറേഷന്‍റെ നേതൃത്വത്തിൽ മൂന്ന് പുതിയ ഫാക്ടറികൾ
* രണ്ടരലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകും