07 February, 2020 07:33:37 AM
സംസ്ഥാന ബജറ്റ് ഇന്ന്: സർവീസ് ചാർജുകളും ഫീസുകളും അടക്കം വർധിപ്പിക്കുവാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒൻപതിനു ധനമന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ സർവീസ് ചാർജുകളും ഫീസുകളും അടക്കം വർധിപ്പിച്ചു സ്വന്തമായി അധിക വരുമാനം കണ്ടെത്തുന്ന നിർദേശങ്ങളാകും ബജറ്റിൽ ഉണ്ടാകുകയെന്നാണു സൂചന.
ഫീസുകളും സേവനങ്ങൾക്കുള്ള ഓണ്‍ലൈൻ സർവീസ് ചാർജ് അടക്കമുള്ളവയും ഉയരുമെന്നാണു സൂചന. ഭൂമിയുടെ ന്യായവിലയും ഉയർത്തുന്നതു പരിഗണനയിലുണ്ട്. നികുതി വരുമാനത്തിൽ കുറവു വരികയും ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം വൈകിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ ചെലവു ചുരുക്കാനും സ്വന്തം വരുമാനത്തിൽ വർധന വരുത്താനുമുള്ള നിർദേശങ്ങളാണു പരിഗണിക്കുക.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ പ്രായം ഉയർത്തില്ലെന്നു നേരത്തെ ധനമന്ത്രി പറഞ്ഞിരുന്നു.