26 January, 2020 06:15:03 PM


നയപ്രഖ്യാപനം: ഗവര്‍ണറെ ക്ഷണിച്ച് സ്പീക്കര്‍; ചെന്നിത്തലയുടെ പ്രമേയത്തില്‍ തീരുമാനം വെള്ളിയാഴ്ച



തിരുവനന്തപുരം : പൗരത്വ നിയമത്തെ ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും ഇടഞ്ഞ് നല്‍ക്കുന്ന സാഹചര്യത്തില്‍ ബജറ്റ് സമ്മേളനത്തില്‍ നയപ്രഖ്യാപനം നടത്തനായി നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചു. സര്‍ക്കാരും ഗവര്‍ണറുമായുള്ള വിഷയം വ്യക്തിപരമല്ലെന്ന് കൂടിക്കാഴ്ചയില്‍ പറഞ്ഞതായാണ് വിവരം. നയപ്രഖ്യാപനത്തിന് ക്ഷണിച്ചെന്നും അദ്ദേഹം എത്തുമെന്നും സ്പീക്കാര്‍ പറഞ്ഞു.


റിപ്ലബിക്ക് ദിനമായ ഇന്ന് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിച്ച അദ്ദേഹം പൗരത്വ ഭേദഗതി നിയമത്തിൽ പരോക്ഷ പരാമര്‍ശം നടത്തി. എന്നാല്‍ അതിലേറെ ശ്രദ്ധേയമായത് മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടത്തിയ പരാമര്‍ശങ്ങളാണ്. റിപ്ലബിക്ക് ദിനത്തില്‍ ഗവര്‍ണര്‍ മാധ്യമങ്ങളെ കാണില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. പൗരത്വ നിയമത്തിനെതിരെയുള്ള വിവാദങ്ങള്‍ക്ക് വിരാമം ഇടാന്‍ ഒരുങ്ങുമ്പോള്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ പരമാര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എ കെ ബാലന്‍.


ഗവര്‍ണറെ തിരിച്ച് വിളിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുള്ള പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ചെന്നിത്തലയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് നിലനില്‍ക്കുന്നതാണെന്ന് സ്പീക്കര്‍ പറഞ്ഞു. ഈ കാര്യത്തില്‍ വെള്ളിയാഴ്ച തീരുമാനമുണ്ടാകും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K