19 January, 2020 10:46:51 AM


പാലത്തിന്‍റെ നവീകരണം നടക്കുന്നതിനാല്‍ കോട്ടയം റൂട്ടില്‍ 11 ട്രെയിനുകള്‍ റദ്ദാക്കി



തിരുവനന്തപുരം: ചെങ്ങന്നൂര്‍ - തിരുവല്ല സെക്ഷനില്‍ റെയില്‍വേ പാലത്തിന്‍റെ നവീകരണം നടക്കുന്നതിനാല്‍ 25ന് കൊല്ലം- കോട്ടയം- എറണാകുളം പാതയില്‍ മെമു, പാസഞ്ചര്‍ ഉള്‍പ്പെടെ 11 ട്രെയിനുകള്‍ റദ്ദാക്കി.കൊല്ലം - കോട്ടയം (66318), കോട്ടയം - കൊല്ലം (66317), കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം (66307), കോട്ടയം വഴിയുള്ള കൊല്ലം - എറണാകുളം (66308), ആലപ്പുഴ വഴിയുള്ള എറണാകുളം- കായംകുളം (66315), ആലപ്പുഴ വഴിയുള്ള കായംകുളം- എറണാകുളം (66316), കോട്ടയം വഴിയുള്ള എറണാകുളം - കായംകുളം (56387) എന്നീ മെമു ട്രെയിനുകളും കോട്ടയം വഴിയുള്ള കായംകുളം- എറണാകുളം (56388), ആലപ്പുഴ വഴിയുള്ള കായംകുളം- എറണാകുളം (56380), എറണാകുളം - ഷൊര്‍ണൂര്‍ (56364), ഷൊര്‍ണൂര്‍ - എറണാകുളം (56361) എന്നീ പാസഞ്ചര്‍ ട്രെയിനുകളുമാണു റദ്ദാക്കിയത്.



25നുള്ള നാഗര്‍കോവില്‍ - മംഗളൂരു പരശുറാം (16650), തിരുവനന്തപുരം- ഹൈദരാബാദ് ശബരി (17229), കന്യാകുമാരി- മുംബൈ സിഎസ്ടി (16382), തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള (12625), കന്യാകുമാരി - ബെംഗളൂരു ഐലന്‍ഡ് (16525), തിരുവനന്തപുരം - ചെന്നൈ മെയില്‍(12624) എന്നീ പ്രതിദിന എക്സ്പ്രസ് ട്രെയിനുകളും കൊച്ചുവേളി- ശ്രീഗംഗാനഗര്‍ പ്രതിവാര എക്സ്പ്രസ് ട്രെയിനും (16312) കായംകുളത്തു നിന്നും എറണാകുളം ടൗണില്‍ നിന്നും ആലപ്പുഴ വഴി തിരിച്ചുവിടും. ഇവയ്ക്കു ഹരിപ്പാട്, അമ്ബലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.
അന്നത്തെ തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് (12696) 35 മിനിറ്റും നാഗര്‍കോവില്‍ - കോട്ടയം പാസഞ്ചര്‍ (56304) ഒന്നേകാല്‍ മണിക്കൂറും ചെങ്ങന്നൂരില്‍ നിര്‍ത്തിയിടുമെന്നും റെയില്‍വേ അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K