13 December, 2019 09:22:56 PM
വെല്ലുവിളികള്‍ക്കു മുന്നില്‍ ഇന്ത്യ മുട്ടു കുത്തില്ല; ആരും നിശബ്ദരാകാനും പോകുന്നില്ല - മുഖ്യമന്ത്രി
തിരുവനന്തപുരം: ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങളാണ് രാജ്യത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത്തരം വെല്ലുവിളികള്‍ക്കു മുന്നില്‍ ഇന്ത്യ മുട്ടു കുത്തില്ല. ആരും നിശബ്ദരാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതികരിച്ചതിന് വെടിയേറ്റപ്പോള്‍ അര്‍ജന്റീനിയന്‍ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസ് പറഞ്ഞതും ഇതു തന്നെയാണ്. ഗൗരി ലങ്കേഷ്, നരേന്ദ്ര ധാബോല്‍ക്കര്‍, കല്‍ബുര്‍ഗി തുടങ്ങിയവര്‍ കൊല ചെയ്യപ്പെട്ട നമ്മുടെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ സൊളാനസിന്റെ സാന്നിധ്യം ഊര്‍ജം നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സാംസ്ക്കാരിക പോരാട്ടമാണ് ഈ ചലച്ചിത്ര മേള. അതിന് അടിവരയിട്ടുകൊണ്ടാണ് സൊളാനസിന് ആജീവനാന്ത പുരസ്കാരം നല്‍കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.