21 November, 2019 12:07:49 PM
കളിക്കുന്നതിനിടെ തിളച്ച സാമ്പാറിൽ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: കളിക്കുന്നതിനിടെ സാമ്പാര്‍ പാകം ചെയ്തുകൊണ്ടിരുന്ന പാത്രത്തിലേക്കു വീണ് ഗുരുതരമായ പൊള്ളലേറ്റ മൂന്നു വയസ്സുകാരന്‍ മരിച്ചു. തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ സര്‍ദാര്‍ നഗര്‍ ഗ്രാമത്തിലെ സുരേഷ് എന്നയാളുടെ മകന്‍ ആരുഷാണു മരിച്ചത്. ഗുരുതരമായ പൊള്ളലേറ്റ ആരൂഷിനെ ഒസ്മാനിയെ സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ നാല് മണിയോടെ മരിച്ചു. കഴിഞ്ഞ ദിവസം ബന്ധുവിന്‍റെ വീട്ടിൽ ആഘോഷ പരിപാടികളിൽ പങ്കെടുക്കുമ്പോഴായിരുന്നു അപകടം.