20 November, 2019 10:25:44 PM


ഓ​ടി​ച്ചി​ട്ട് ഹെ​ല്‍​മെ​റ്റ് വേ​ട്ട വേ​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി; പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി ശശീന്ദ്രന്‍




തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. എന്നാല്‍ വാഹന പരിശോധനയുടെ പേരില്‍ പ്രാകൃതമായ വേട്ടയാടല്‍ ഉണ്ടാകില്ലെന്നും ബോധവല്‍ക്കരണത്തിലൂടെയാകും നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. പരിശോധനയ്ക്കായി മെച്ചപ്പെട്ട ക്യാമറകള്‍ സ്ഥാപിച്ചെന്നും ബോധവല്‍ക്കരണത്തിന് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.


ഓ​ടി​ച്ചി​ട്ട് ഹെ​ല്‍​മെ​റ്റ് വേ​ട്ട വേ​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്. ഡി​സം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ പി​ന്‍​സീ​റ്റ് യാ​ത്രി​ക​ര്‍​ക്കും ഹെ​ല്‍​മെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. നി​യ​മം ചോ​ദ്യം ചെ​യ്ത് സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി വി​ധി എ​തി​രാ​കു​മെ​ന്ന് ബോ​ധ്യ​പ്പെ​ട്ട് പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K