15 November, 2019 11:28:02 AM
'ശിശുദിനം നെഹ്‌റു അന്തരിച്ച സുദിനം' : നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി എം.എം മണി
തിരുവനന്തപുരം : ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തില്‍ തനിക്ക് പറ്റിയ അബദ്ധത്തില്‍ ഖേദപ്രകടനവുമായി മന്ത്രി എം.എം മണി. കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ 'ശിശുദിനം നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അത് ഒരു സുദിനമാണ്' എന്നുമാണ് മണി പറഞ്ഞത്. തനിക്ക് സംഭവിച്ച പിഴവില്‍ അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചു.
ബ്രിട്ടീസ് സാമ്രാജ്യകാരികള്‍ക്കെതിരെ ദീര്‍ഘനാള്‍ പോരാടി, ദീര്‍ഘനാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ നമ്മെ നയിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഈ മഹാസമ്മേളനം തുടങ്ങാം എന്നാണ് ഈ അവസരത്തില്‍ ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത് എന്നായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്.
പോസ്റ്റ് ഇങ്ങനെ:
ഞാന്‍ ഇന്നലെ(14/11/2019 ) കട്ടപ്പനയില്‍ സഹകരണ വാരാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആദരണീയനായ നെഹ്‌റുവിന്റെ ജന്മദിന ആശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്നപ്പോള്‍ ഉണ്ടായ പിഴവില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നു