23 October, 2019 12:45:06 PM
മദ്യപിച്ചു വാഹനമോടിച്ചാൽ പിഴ 10000 തന്നെ; സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് പിഴത്തുക കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുറയ്ക്കാൻ മന്ത്രിസഭ തീരുമാനം. മോട്ടോർ വാഹന പിഴത്തുക സംബന്ധിച്ച നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാത്തതിനുള്ള പിഴത്തുക ആയിരത്തില്‍ നിന്ന് അഞ്ഞൂറാകും. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ പിഴ 2000 രൂപയും അമിതവേഗത്തിന് പിഴ 1500 ആയിരിക്കും. ആവർത്തിച്ചാൽ 3000 രൂപയുമാണ് പിഴ.
വാഹനത്തില്‍ അമിതഭാരം കയറ്റിയാൽ പിഴ 20000 രൂപയിൽ നിന്ന് പതിനായിരമാക്കി കുറച്ചു. സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാന്‍ കഴിയുന്ന ഗതാഗത നിയമ ലംഘനങ്ങളിലെ പിഴത്തുക കുറയ്ക്കാനാണ് ഇപ്പോള്‍ തീരുമാനമായിട്ടുള്ളത്.
അതേസമയം, മദ്യപിച്ച് വാഹനമോടിച്ചാലും, 18 വയസിന് താഴെയുള്ളവര്‍ വാഹനമോടിച്ചാലും പിഴയില്‍ കുറവില്ല.