22 October, 2019 07:35:03 PM
മിനിമം ചാര്‍ജ് പത്ത് രൂപയാക്കണം: നവംബര്‍ 20 മുതല്‍ സമരത്തിനൊരുങ്ങി ബസുടകമള്‍
തൃശ്ശൂര്‍: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചികാലസമരം ആരംഭിക്കുന്നു. യാത്രാനിരക്ക് വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിന് ഒരുങ്ങുന്നത്. നവംബര്‍ 20ന് സൂചനാപണിമുടക്ക് നടത്തുമെന്നും തൊട്ടടുത്ത ദിവസം മുതല്‍ അനിശ്ചിതകാലസമരം ആരംഭിക്കുമെന്നും തൃശൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബസുടമകള്‍ അറിയിച്ചു. പുതിയ ഗതാഗതനിയമം പ്രാബല്യത്തിലാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ കെ എസ് ആര്‍ ടി സി മുഖേനയാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നവംബർ ഒന്നു മുതൽ തൃശൂർ-പാലക്കാട് റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കുമെന്നും ഇവര്‍ പറഞ്ഞു.