01 October, 2019 12:12:40 PM
150 പേരുടെ ഒപ്പുകള്‍ വ്യാജം: യു.എന്‍.എ കേസില്‍ മിനുട്ട്സിലും കൃത്രിമം നടന്നതിന് തെളിവുകള്‍
കൊച്ചി: യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ മിനുട്ട്സിലും കൃത്രിമം നടന്നതിന് തെളിവുകള്‍. മിനുട്സിലെ 150 പേരുടെ ഒപ്പും വ്യാജമാണ് കണ്ടെത്തി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതോടു കൂടി ജാസ്മിന്‍ ഷായും മറ്റ് പ്രതികളും ചേര്‍ന്ന് തയ്യാറാക്കിയതാണ് മിനുറ്റ്സെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറയുന്നു. 2018 മാര്‍ച്ച് 19 ന് രജിസ്റ്റര്‍ ചെയത വാഹനത്തിന്‍റെ നമ്പര്‍ മാര്‍ച്ച് രണ്ടിന് നടന്ന യോഗത്തിന്‍റെ മിനുട്ട്സില്‍ രേഖപ്പെടുത്തിയതാണ് കണ്ടെത്തിത്.